അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ വിചാരണ; നാല് സാക്ഷികളെ എങ്കിലും ഓരോ ദിവസവും വിസ്തരിക്കാന്‍ തീരുമാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 12, 2022

അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ വിചാരണ; നാല് സാക്ഷികളെ എങ്കിലും ഓരോ ദിവസവും വിസ്തരിക്കാന്‍ തീരുമാനം

പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ വിചാരണ വീണ്ടും തുടങ്ങും. നാല് സാക്ഷികളെ എങ്കിലും ഓരോ ദിവസവും വിസ്തരിക്കാന്‍ ആണ് തീരുമാനം.

വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നെങ്കിലും ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. ഇതില്‍ അന്തിമ തീരുമാനം വന്നതിന് ശേഷം വിചാരണ മതിയെന്ന് കോടതി തീരുമാനിച്ചാല്‍ കേസ് ഇനിയും വൈകും.

നേരത്തെ ഓഗസ്റ്റ് 31 നകം വിചാരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍, പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനാല്‍, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതോടെ, വിചാരണ നീളുകയായിരുന്നു. പ്രതികള്‍ നേരിട്ടും, ഇടനിലക്കാരന്‍ മുഖേനെയും സാക്ഷികളെ സ്വാധീനിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസില്‍ ഇതുവരെ 13 സാക്ഷികള്‍ കൂറുമാറിയിട്ടുണ്ട്. ആകെ 122 സാക്ഷികളാണ് മധുകേസിലുളളത്

The post അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ വിചാരണ; നാല് സാക്ഷികളെ എങ്കിലും ഓരോ ദിവസവും വിസ്തരിക്കാന്‍ തീരുമാനം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/Sn7hZo2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages