ശക്തമായ മഴ; ഷോളയാര്‍ വീണ്ടും തുറക്കാന്‍ സാധ്യത - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 31, 2022

ശക്തമായ മഴ; ഷോളയാര്‍ വീണ്ടും തുറക്കാന്‍ സാധ്യത

തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കേരള ഷോളയാര്‍ വീണ്ടും തുറക്കാന്‍ സാധ്യത.

മഴ തുടരുന്ന പക്ഷം ബുധനാഴ്ച രാത്രി പത്തുമണിക്ക് ശേഷം രണ്ടു ഷട്ടറുകള്‍ യഥാക്രമം 0.25 അടിയും 0.5 അടിയും തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാനാണ് ആലോചിക്കുന്നത്.

നിലവില്‍ കേരള ഷോളയാറില്‍ റൂള്‍ കര്‍വ് അനുസരിച്ച്‌ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. കേരള ഷോളയാറില്‍ നിന്നുള്ള ജലം പെരിങ്ങല്‍ക്കുത്ത് ഡാം വഴി ചാലക്കുടി പുഴയിലാണ് എത്തിച്ചേരുക. ആയതിനാല്‍ ചാലക്കുടി പുഴക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ചാലക്കുടി മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാലും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച മുതല്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ജില്ലയിലെ മലയോര മേഖലയിലേക്ക് വൈകിട്ട് ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയുള്ള രാത്രിയാത്രയും നിരോധിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

The post ശക്തമായ മഴ; ഷോളയാര്‍ വീണ്ടും തുറക്കാന്‍ സാധ്യത appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/UglHf1u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages