രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ട്: പന്ന്യന്‍ രവീന്ദ്രന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 8, 2022

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ട്: പന്ന്യന്‍ രവീന്ദ്രന്‍

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ട് എന്ന് സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. കേട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഏറ്റുമാനൂരില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അസുഖബാധിതനായതിനെ തുടര്‍ന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ പകരക്കാരനായെത്തിയത്.

ഭരിക്കുമ്പോള്‍ മുന്നണിയെ കോട്ടമില്ലാതെ കൊണ്ടുപോകാന്‍ സിപിഐക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവരും. എന്നാല്‍ വിട്ടുവീഴ്ചയെ സറണ്ടര്‍ ചെയ്തുവെന്ന് പറയുന്നവരോട് ഒന്നും പറയാനില്ലെന്നും, രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ടെങ്കിലും, അതിനേക്കാള്‍ കൂടുതല്‍ സേവനങ്ങള്‍ ചെയ്ത് ദേശീയ തലത്തില്‍ മാതൃകയാണെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

വെള്ളൂരില്‍ എയിംസ് ആശുപത്രി സ്ഥാപിക്കണമെന്ന് സിപിഐ ജില്ലാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി വക സ്ഥലത്ത് കെപിപിഎല്ലിന് ആവശ്യമായ സ്ഥലം ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എയിംസ് സ്ഥാപിക്കണമെന്നാണ് സിപിഐയുടെ ആവശ്യം.



from ഇ വാർത്ത | evartha https://ift.tt/lakpGdm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages