മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദനമേറ്റ് മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 20, 2022

മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദനമേറ്റ് മരിച്ചു

കൊച്ചി: മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദനമേറ്റ് മരിച്ചു. ആലുവ ആലങ്ങാട് സ്വദേശി വിമല്‍ കുമാറാണ് മരിച്ചത്.

ബൈക്കിലെത്തിയ സംഘമാണ് മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.ഇന്നലെ രാത്രി ആലങ്ങാട് നീറിക്കോടാണ് സംഭവം.

റോഡില്‍ ബൈക്ക് മറിഞ്ഞു വീണത് കണ്ട് അന്വേഷിക്കാന്‍ പോയ മകനും സുഹൃത്തും ബൈക്ക് യാത്രികരുമായി വാക്ക് തര്‍ക്കം ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ബൈക്കില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. വീടിന് മുന്നില്‍ മകനെയും സുഹൃത്തിനെയും മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയ വിമല്‍ കുമാറിനെ തള്ളി താഴെ ഇട്ട് മര്‍ദിക്കുകയായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിമല്‍ കുമാറിനെ അശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീറിക്കോട് താന്തോണിപ്പുഴയുടെ തീരത്ത് രാത്രികാലങ്ങളില്‍ ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



from ഇ വാർത്ത | evartha https://ift.tt/kK76OSn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages