
Heavy rain is likely at isolated places in the state from today
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മൂന്ന് ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22, 23, 24 തിയതികളിലാണ് മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആണ്. ചൊവ്വാഴ്ച്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നി ജില്ലകള്‍ക്കും യെല്ലോ അലര്‍ട്ട് ആണ്.
from ഇ വാർത്ത | evartha https://ift.tt/7ZmFB2A
via IFTTT
No comments:
Post a Comment