
താമരശ്ശേരി: ചുരം കയറുന്നതിനിടെ കടപുഴകി വീണ മരത്തില്‍ നിന്നും മന്ത്രിയുടെ കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാണ് സംഭവം നടന്നത്.
മന്ത്രി എ.കെ ശശീന്ദ്രന്റെ വാഹനമാണ് അപകടത്തില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ചുരം കയറിക്കൊണ്ടിരിക്കേ, മന്ത്രിയുടെ വാഹനം കടന്നുപോയതിനു തൊട്ടുപിന്നാലെ റോഡരികില്‍ നിന്നിരുന്ന മരം കടപുഴകി വീഴുകയായിരുന്നു. മന്ത്രിയുടെ കാര്‍ കടന്നുപോയെങ്കിലും തൊട്ടുപിറകെ വന്നിരുന്ന അകമ്ബടി വാഹനത്തിന് കടന്നു പോകാന്‍ സാധിച്ചില്ല.
തുടര്‍ന്ന്, അഗ്നിശമനസേനാ പ്രവര്‍ത്തകരും ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി ഏറെനേരം പരിശ്രമിച്ചതിനു ശേഷമാണ് മരം മുറിച്ച് മാറ്റിയത്. മൈസൂരു, ബംഗളുരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീര്‍ഘദൂര യാത്രക്കാര്‍ ഇടതടവില്ലാതെ സഞ്ചരിക്കുന്ന റോഡാണിത്. എന്നാല്‍, അപകടസമയത്ത് മറ്റു വാഹനങ്ങള്‍ ഒന്നും റോഡില്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
from ഇ വാർത്ത | evartha https://ift.tt/AGxVR6b
via IFTTT
No comments:
Post a Comment