തിരുത്തിയ ലിസ്റ്റ് പ്രകാരമുള്ള കെപിസിസി അംഗങ്ങളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 16, 2022

തിരുത്തിയ ലിസ്റ്റ് പ്രകാരമുള്ള കെപിസിസി അംഗങ്ങളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും

തിരുത്തിയ ലിസ്റ്റ് പ്രകാരമുള്ള കെപിസിസി അംഗങ്ങളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കൈമാറിയ ആദ്യ പട്ടികയിൽ പ്രായം, ജാതി സമവാക്യങ്ങൾ എന്നിവ പാലിച്ചിട്ടില്ല എന്ന ആരോപണം ഉണ്ടായുരുന്നു. ഇതിനെ തുടർന്ന് പട്ടികയിൽ ചിന്തൻ ശിബിരത്തിൽ വന്ന നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക ഉണ്ടാക്കിയിരിക്കുന്നത്.

ലിസ്റ്റുമായി ബന്ധപ്പെട്ട അവസാന വട്ട ചർച്ചക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഡൽഹിയിൽ എത്തിയിട്ടുണ്ട്. പുതുക്കിയ ഹൈക്കമാൻഡ് അംഗീകരിക്കും എന്നാണു കരുതപ്പെടുന്നത്.

അതെ സമയം കെപിസിസി പുനസംഘടനക്ക് എതിരെ കെ മുരളീധരൻ എംപി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സ്ഥാനമാനങ്ങൾ വീതംവച്ച് പാർട്ടിയെ വീണ്ടും ഐസിയുവിലേക്ക് അയക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ മുരളീധരൻ തുറന്നടിച്ചു. ഇതോടെ കെപിസിസി പട്ടിക പ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ എന്ത് പൊട്ടിത്തെറിയാണ് ഉണ്ടാകുകയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.



from ഇ വാർത്ത | evartha https://ift.tt/28qdbs4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages