പാപ്പന്‍’ രാഷ്ട്രീയ സിനിമയാണെന്ന പ്രചരണം മതഭ്രാന്തന്‍മാരുടേത്; സുരേഷ് ഗോപി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 29, 2022

പാപ്പന്‍’ രാഷ്ട്രീയ സിനിമയാണെന്ന പ്രചരണം മതഭ്രാന്തന്‍മാരുടേത്; സുരേഷ് ഗോപി

ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പാപ്പന്‍’ രാഷ്ട്രീയ സിനിമയാണെന്ന പ്രചരണം മതഭ്രാന്തന്‍മാരുടേത് ആണെന്ന് സുരേഷ് ഗോപി.

മറ്റുള്ളവര്‍ക്ക് ഇത്തരമൊരു അഭിപ്രായം ഉണ്ടാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ‘പാപ്പന്റെ’ ആദ്യ പ്രദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയത്തിലെ മതഅന്ധത കയറി കക്കാനും മോഷ്ടിക്കാനും രാജ്യം കയ്യില്‍ കിട്ടുന്നില്ലെന്ന് വിചാരിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ ഏജന്റുമാരുണ്ട്, അവരുടെ മാത്രം പ്രവര്‍ത്തനമാണിതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

‘രാഷ്ട്രീയ സിനിമ എന്നു പറയുന്നത് കുറച്ച്‌ മതഭ്രാന്തന്മാര്‍ക്കാണ്. വേറെയാര്‍ക്കും കാണില്ല. നിങ്ങളൊന്ന് മലപ്പുറത്തേയ്ക്ക് പോയി നോക്കിക്കോ ആരൊക്കെയാണ് സിനിമ കാണാന്‍ വരുന്നതെന്ന്. എനിക്ക് വരുന്ന മെസേജില്‍ എനിക്ക് അറിയാം ആരാണ് കൂടുതലെന്ന്. അതുകൊണ്ട് അതില്‍ കാര്യമില്ല. ചില രാഷ്ട്രീയത്തിലെ തന്നെ മതഅന്ധത കയറി കക്കാനും മോഷ്ടിക്കാനും രാജ്യം കയ്യില്‍ കിട്ടുന്നില്ലെന്ന് വിചാരിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ ഏജന്റുമാരുണ്ട്, അവരുടെ മാത്രം പ്രവര്‍ത്തനമാണ്. ഓരോ ജില്ലയിലും കൈവിരലില്‍ എണ്ണാവുമന്ന അത്ര ആളുകളെ ഉണ്ടാകൂ. അതൊന്നും ഏശില്ല. കലയെ സ്‌നേഹിക്കുന്ന ഹൃദയങ്ങള്‍ക്ക് മതവും രാഷ്ട്രീയവുമില്ല. രമേശ് ചെന്നിത്തല സിനിമ കണ്ടിട്ട് എന്നെ വിളിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയം വെറുപ്പാണ്’- സുരേഷ് ഗോപി പറഞ്ഞു.

ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ആദ്യ ഷോ അവസാനിച്ചപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുരേഷ് ഗോപിയും ജോഷിയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചപ്പോള്‍, അത് പ്രതീക്ഷകളെ നിറവേറ്റുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മികച്ച ത്രില്ലര്‍ അനുഭവം തന്നെയാണ് സിനിമ സമ്മാനിക്കുന്നതെന്നും പ്രതികരണങ്ങളുണ്ട്.

ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. നൈല ഉഷ, കനിഹ, നീത പിള്ള, ഗോകുല്‍ സുരേഷ്, ജനാര്‍ദനന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്.



from ഇ വാർത്ത | evartha https://ift.tt/B6vynUQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages