
സംസ്ഥാനത്തിലെ സാമ്പത്തിക സ്ഥിതി അപകടകരമായ അവസ്ഥയിൽ അല്ലെന്നും, എന്നാൽ സംസ്ഥാനത്തു സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ധനകാര്യ ബില്ലുകൾ സംബന്ധിച്ച ചർച്ചയിൽ മറുപടി നൽകവെയാണ് ധനമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ക്ഷേമ ആനുകൂല്യങ്ങൾ ഇല്ലാതാക്കാനോ കൊടുക്കാതിരിക്കാനോ ശ്രമിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി റിസർവ് ബാങ്ക് വിലയിരുത്തിയെന്നു പറയുന്ന ആരോപണങ്ങൾ അവിടുത്തെ ഏതാനും ചില ഉദ്യോഗസ്ഥർ എഴുതിയ ലേഖനം മാത്രമാണ് എന്നാണു ധനമന്ത്രിയുടെ വാദം.
ജി എസ് ടി പിരിവ് കുറയുന്ന സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നിർത്തലാക്കുന്നത് ഉൾപ്പെടെ കേന്ദ്രസഹായം കുറഞ്ഞതും കേരളത്തെ ശ്വാസംമുട്ടിക്കുന്നുണ്ട് എന്നും, സഹകരണ ഫെഡറലിസം ആണ് രാജ്യത്തിന് വേണ്ടതെന്നും അതിന് കേന്ദ്രം തയ്യാറല്ല എന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.
from ഇ വാർത്ത | evartha https://ift.tt/Y7h1xue
via IFTTT
No comments:
Post a Comment