പീഡന ദൃശ്യങ്ങൾ ദിലീപ് കണ്ടതിനു തെളിവുണ്ട്: ക്രൈംബ്രാഞ്ച് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 22, 2022

പീഡന ദൃശ്യങ്ങൾ ദിലീപ് കണ്ടതിനു തെളിവുണ്ട്: ക്രൈംബ്രാഞ്ച്

നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ആലുവയിലെ വീട്ടിൽ വച്ച് 2017 ൽ ശരത്തിനും മറ്റു ചിലർക്കുമൊപ്പം ദിലീപ് കണ്ടതിനു തെളിവുണ്ട് എന്ന് ക്രൈംബ്രാഞ്ച്. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടതിന് താൻ ദൃക്സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ഇത് സാധൂകരിക്കുന്ന തെളിവുകൾ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നു ലഭിച്ചതായി ആണ് ഇപ്പോൾ കുറ്റപത്രത്തിൽ പറയുന്നത്.

ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങൾ നടൻ ദിലീപ് ചോർത്തിയെന്നാരോപിച്ചു ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രവും നൽകിയിട്ടുണ്ട്. ഇതടക്കമുള്ള പല തെളിവുകളും പൊലീസിനു വീണ്ടെടുക്കാൻ കഴിയാത്ത വിധം ദിലീപ് ഒളിപ്പിച്ചതായി ആരോപിക്കുന്ന കുറ്റപത്രം, ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടെന്ന സംശയവും പ്രകടമാക്കുന്നു

ക്വട്ടേഷൻ ഏറ്റെടുത്തു കുറ്റകൃത്യം നടപ്പിലാക്കിയ ഒന്നാം പ്രതി പൾസർ സുനിയുടെ പക്കൽ നിന്നാണോ മറ്റെവിടെയെങ്കിലും നിന്നാണോ ദിലീപിനു ദൃശ്യങ്ങൾ ലഭിച്ചതെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അനുബന്ധ കുറ്റപത്രത്തിൽ ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി.ശരത്തിനെ പ്രതി ചേർത്തിട്ടുണ്ട്. സംവിധായകൻ പി.ബാലചന്ദ്രകുമാറാണു മുഖ്യസാക്ഷി

27 നു കേസ് വീണ്ടും പരിഗണിക്കും. കോടതികളുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതു സംബന്ധിച്ച അന്വേഷണം തുടരുമെന്നാണു ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.



from ഇ വാർത്ത | evartha https://ift.tt/4Ngwh0n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages