മുഖ്യമന്ത്രിക്ക് ഉളുപ്പില്ലെന്നു കെ സുധാകരൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 3, 2022

മുഖ്യമന്ത്രിക്ക് ഉളുപ്പില്ലെന്നു കെ സുധാകരൻ

ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ട് മുഖ്യമന്ത്രിക്ക് ഉളുപ്പില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പി ആർ ഏജൻസികളുടെ ഉത്പന്നമാണ് പിണറായി വിജയൻ. മുഖ്യമന്ത്രി തൊഴിലാളി വർഗ്ഗ ഫാസിസം നടപ്പാക്കുകയാണെന്നും, കേന്ദ്രത്തിലേതു പോലെ കേരളത്തിലെ ഏകാധിപതിയാണ് ഭരിക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു.

മൂന്ന് ദിവസമായി നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ് യുവർ ചിന്തൻ ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഇന്ന് മോശമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നു പോവുകയാണ്. ഭരിക്കുന്നവർ തന്നെ രാജ്യത്തെ വിഭജിക്കുന്നു. പാർലമെന്റിൽ ചർച്ചകൾക്ക് പോലും സാഹചര്യമില്ല. പ്രധാനമന്ത്രി വെറും സന്ദർശകനായി മാറുന്നു. ഏകാധിപത്യ പ്രവണതയോടെയാണ് ബില്ലുകൾ പാസാക്കുന്നതെന്നും സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷത വഹിച്ചു



from ഇ വാർത്ത | evartha https://ift.tt/wgRfate
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages