രണ്‍ബീര്‍ കപൂര്‍-ശ്രദ്ധ കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ സെറ്റിൽ തീപിടുത്തം ഒരാൾ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 30, 2022

രണ്‍ബീര്‍ കപൂര്‍-ശ്രദ്ധ കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ സെറ്റിൽ തീപിടുത്തം ഒരാൾ മരിച്ചു

മുംബൈ: രണ്‍ബീര്‍ കപൂര്‍-ശ്രദ്ധ കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ സെറ്റിലുണ്ടായ തീ പിടുത്തത്തില്‍ പൊള്ളലേറ്റ് ഒരാള്‍ മരിച്ചു.

മനീഷ് (32) എന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം മുംബൈ അന്ധേരിയിലെ സെറ്റിലായിരുന്നു അപകടം. ലവ് രഞ്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുണ്ടായ തീ പിടുത്തം സമീപ പ്രദേശങ്ങളിലേക്ക് പടരുകയായിരുന്നു.

അന്ധേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് അടുത്തുള്ള ചിത്രകൂട് ഗ്രൗണ്ടിലായിരുന്നു ചിത്രത്തിന്റെ സെറ്റ്. വെള്ളിയാഴ്ച്ച വൈകുന്നേരം 4.30ഓടെയായിരുന്നു അപകടം. സമീപത്തെ ഒരു കടയില്‍ നിന്നാണ് തീ പിടിച്ചത് എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്നായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

വിവരം അറിഞ്ഞയുടന്‍ മൂന്ന് അഗ്നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. സംഭവ സ്ഥലത്തിന് അടുത്ത് തന്നെയായി യഷ് രാജ് സ്റ്റുഡിയോസ്, ഫണ്‍ സിനിമാസ്, ബാലാജി ഓഫീസ് തുടങ്ങി നിരവധി സിനിമാ സെറ്റുകള്‍ ഉണ്ടായിരുന്നു.



from ഇ വാർത്ത | evartha https://ift.tt/qc7RHOP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages