നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 25, 2022

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

കഴിഞ്ഞാഴ്ച രണ്ടര മണിക്കൂറോളം ചോദ്യം ചെയ്‌ത ഇ ഡി വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.

ഈ മാസം 22 നാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത്. നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്ത യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയുടെ ഓഹരി വിവരങ്ങള്‍ സംബന്ധിച്ച 50 ചോദ്യങ്ങളാണ് അന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചത്. അനാരോഗ്യം കണക്കിലെടുത്ത് മെഡിക്കല്‍ സംഘത്തെ തയ്യാറാക്കി നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്തത്.

അതേസമയം, ഇ ഡി നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസ് ഇന്നും പ്രതിഷേധിക്കും. എ ഐ സി സി ആസ്ഥാനത്തായിരിക്കും പ്രതിഷേധം. സംസ്ഥാന ഘടകങ്ങളും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

നാ​ഷ​ണ​ല്‍​ ​ ഹെ​റാ​ള്‍​ഡ് ​കേ​സ് ​

കോ​ണ്‍​ഗ്ര​സ് ​മു​ഖ​പ​ത്ര​മാ​യ​ ​നാ​ഷ​ണ​ല്‍​ ​ഹെ​റാ​ള്‍​ഡ് 2008​ല്‍​ 90​ ​കോ​ടി​ ​ക​ട​ബാ​ദ്ധ്യ​ത​യു​മാ​യി​ ​പൂ​ട്ടി.​ ​ഈ​ ​തു​ക​ ​കോ​ണ്‍​ഗ്ര​സ് ​പാ​ര്‍​ട്ടി​ ​പ്ര​സാ​ധ​ക​രാ​യ​ ​അ​സോ​സി​യേ​റ്റ​ഡ് ​ജേര്‍​ണ​ല്‍​സ് ​ലി​മി​റ്റ​ഡി​ന് ​(​എ.​ജെ.​എ​ല്‍​)​ ​ന​ല്‍​കാ​നു​ള്ള​താ​യി​രു​ന്നു.​ 2010​ല്‍​ ​രൂ​പീ​ക​രി​ച്ച,​​​ ​രാ​ഹു​ലി​നും​ ​സോ​ണി​യ​യ്‌​ക്കും​ 76​ശ​ത​മാ​നം​ ​ഓ​ഹ​രി​യു​ള്ള​ ​യം​ഗ് ​ഇ​ന്ത്യാ​ ​ക​മ്ബ​നി​ ​വെ​റും​ 50​ ​ല​ക്ഷം​ ​രൂ​പ​യ്‌​ക്ക് ​എ.​ജെ.​എ​ല്ലി​നെ​ ​ഏ​റ്റെ​ടു​ത്തു.​ ​ഇ​തു​വ​ഴി​ ​കോ​ണ്‍​ഗ്ര​സ് ​ന​ല്‍​കാ​നു​ണ്ടാ​യി​രു​ന്ന​ ​ക​ട​ബാ​ദ്ധ്യ​ത​ ​ഇ​ല്ലാ​താ​ക്കു​ക​യും​ ​നാ​ഷ​ണ​ല്‍​ ​ഹെ​റാ​ള്‍​ഡി​ന്റെ​ ​പേ​രി​ലു​ള്ള​ 2000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​സ്വ​ത്തു​ക്ക​ള്‍​ ​ത​ട്ടി​യെ​ടു​ക്കു​ക​യും​ ​ചെ​യ്‌​തെ​ന്ന് ​സോ​ണി​യ​യ്‌​ക്കും​ ​രാ​ഹു​ലി​നു​മെ​തി​രെ​ ​കേ​സ് ​ന​ല്‍​കി​യ​ ​സു​ബ്ര​ഹ്‌​മ​ണ്യം​ ​സ്വാ​മി​ ​ആ​രോ​പി​ച്ചി​രു​ന്നു.



from ഇ വാർത്ത | evartha https://ift.tt/B6jXYWM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages