കേ​ര​ള​ത്തി​ൽ നിന്നും ദ്രൗ​പ​തി മു​ർ​മു​വി​ന് ഒ​രു വോ​ട്ട്; അബദ്ധമോ ബിജെപിയിലേക്കുള്ള ഒഴുക്കോ? - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 21, 2022

കേ​ര​ള​ത്തി​ൽ നിന്നും ദ്രൗ​പ​തി മു​ർ​മു​വി​ന് ഒ​രു വോ​ട്ട്; അബദ്ധമോ ബിജെപിയിലേക്കുള്ള ഒഴുക്കോ?

ra

രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലും വോ​ട്ട് ചോ​ർ​ച്ച. 140 അം​ഗ നി​യ​മ​സ​ഭ​യി​ൽ മു​ഴു​വ​ൻ എം​എ​ൽ​എ​മാ​രു​ടെ​യും പി​ന്തു​ണ പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യ യ​ശ്വ​ന്ത് സി​ൻ​ഹ​യ്ക്ക് ല​ഭി​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും ഫ​ലം വ​ന്ന​പ്പോ​ൾ ഒ​രു വോ​ട്ട് ചോ​ർ​ന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട കണക്കുകളാണ് ഇക്കാര്യം പറയുന്നത്. രഹസ്യ ബാലറ്റിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ട്. അതുകൊണ്ടു തന്നെ ആരാണ് മുർമുവിന് വോട്ട് ചെയ്തതെന്ന് കണ്ടെത്തുക അസാധ്യമാണ്.

കേരളത്തിൽ നിന്നാണ് മുർമുവിന് ഏറ്റവും കുറവ് വോട്ട് കിട്ടിയത്. കേരളത്തിൽ ആരും വോട്ട് ചെയ്യില്ലെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാൽ ഈ ഒരു വോട്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ അട്ടിമറിക്കപ്പെട്ടോ അതോ ഏതെങ്കിലും എം എൽ എ,ആർക്കു അബദ്ധം പറ്റിയതാണോ എന്ന് കണ്ടുപിടിക്കുക അസാധ്യമാണ്. രഹസ്യ ബാലറ്റ് ആയതു കൊണ്ട് തന്നെ ആരാണ് ക്രോസ് വോട്ട് വില്ലൻ എന്നത് കണ്ടെത്താനാകില്ലെന്നത് കേരളത്തിലെ മുന്നണികൾക്കും ആശ്വാസമാകും.

ആദ്യമുണ്ടായ സംശയം യുപിയിൽ നിന്നൊരു എംഎൽഎ കേരളത്തിലാണ് വോട്ട് ചെയ്തത് എന്നതാണ്. ആ വോട്ടായിരിക്കും എന്നതായിരുന്നു. എന്നാൽ ആ എംഎൽഎയുടെ വോട്ട് കേരളത്തിന്റെ പേരിലല്ല ദ്രൗപതി മുർമുവിന് ഇലക്ഷൻ കമ്മീഷൻ നൽകുന്നത്. ഇതോടെ കേരളത്തിലെ എംഎൽഎയാണ് വോട്ട് ചെയ്തതെന്ന് വ്യക്തമായി കഴിഞ്ഞു.

ഏതായാലും കേരളത്തിലെ ബിജെപിക്ക് പുതു ആവേശമാണ് ഈ വോട്ട്. അത് അജ്ഞാതമായി തന്നെ തുടരും .



from ഇ വാർത്ത | evartha https://ift.tt/dciYb0v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages