
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക യാത്രകൾക്കായി പുതിയ കാർ വാങ്ങാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കറന്റ് ബില്ല് കൂടിയാലെന്താ, പുതിയ കറുത്ത കാർണിവൽ വാങ്ങിയില്ലേയെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയത് .
സമാന വിഷയത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് നേരത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ.എസ് ശബരീനാഥനും രംഗത്തെത്തിയിരുന്നു. ഇടയ്ക്കിടെ വാഹനം മാറ്റുന്ന മലയാളം സൂപ്പർ താരങ്ങൾ മുഖ്യമന്ത്രിയുടെ മുമ്പിൽ തോറ്റുപോകുമല്ലോ എന്നായിരുന്നു ശബരീനാഥന്റെ പരിഹാസം.
മാത്രമല്ല, കെഎസ്ആർടിസി ശമ്പളം കൊടുത്തില്ലെങ്കിൽ എന്താ?, പഞ്ചായത്തുകൾക്കുള്ള സർക്കാർ വിഹിതം കുറഞ്ഞാൽ എന്താ?, വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ഇല്ലെങ്കിൽ എന്താ, പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താൽ മതിയല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു .
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻറെ പുതിയ വാഹനം കിയാ കാർണിവൽ വാഹനത്തിന് 33,31,000 രൂപ വിലവരും. കറുത്ത നിറമുള്ള കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 സീറ്റർ ആണ്. പുതിയ വാഹനം വാങ്ങാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ്‌സെക്രട്ടറി ടി.കെ.ജോസ് ഉത്തരവിറക്കിയിരുന്നു
from ഇ വാർത്ത | evartha https://ift.tt/5xGauIW
via IFTTT
No comments:
Post a Comment