
അമിതമായ ഫോൺ ഉപയോഗം മാതാവ് വിലക്കിയതിന് തുടർന്ന് കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കോട്ടക്കകത്ത് സ്വദശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ശിവാനിയുടെ അമിതമായ ഫോണ്‍ ഉപയോഗം അമ്മ വിലക്കിയിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക സൂചന. കുട്ടിയുടെ പിതാവ് വിദേശത്താണ്. കൊല്ലം ഗേൾസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ശിവാനി.
നിലവിൽ മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
from ഇ വാർത്ത | evartha https://ift.tt/SrbB2Wk
via IFTTT
No comments:
Post a Comment