തൃക്കാക്കരയില്‍ നിന്ന് ജോ ജോസഫ് നിയമസഭയിലെത്തുക തന്നെ ചെയ്യും: പിവി അൻവർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 7, 2022

തൃക്കാക്കരയില്‍ നിന്ന് ജോ ജോസഫ് നിയമസഭയിലെത്തുക തന്നെ ചെയ്യും: പിവി അൻവർ

സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളില്‍ കാര്യമായ വേരോട്ടം ഇന്ന് ഇടതുപക്ഷത്തിനുണ്ടെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. യേശുദേവന്റെ വചനങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും കമ്മ്യൂണിസവുമായി ഏറെ കുറേ സാമ്യമുണ്ടെന്ന് വിശ്വാസികള്‍ മനസിലാക്കി തുടങ്ങിയതായും അദ്ദേഹം പറയുന്നു.

ഇതോടുകൂടി കുത്തക അവകാശക്കാര്‍ക്ക് വേവലാതിയായി തുടങ്ങിയിട്ടുണ്ടെന്നും പി.വി അന്‍വര്‍. ലിസി ഹോസ്പിറ്റലിന്റെ ഡയറക്ടറായ പുരോഹിതനെയടക്കം യു.ഡി.എഫ് ക്രിസംഘിയായി ചിത്രീകരിച്ച് അപമാനിക്കുന്നുവെന്നും പി.വി അന്‍വര്‍ തന്റെ ഫേസ്ബുക്കിൽ എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

കാലങ്ങളായി യുഡിഎഫ്‌ അവരുടെ കുത്തക വോട്ട്‌ ബാങ്കായി കണക്കാക്കിയിരുന്ന ക്രിസ്ത്യൻ മേഖലയിൽ നിന്ന് നിരവധി ആളുകൾ ഇപ്പോൾ ഇടതുപക്ഷത്തിന്റെ മുൻനിരയിൽ എത്തിയിട്ടുണ്ട്‌.
ഒരു കാലത്ത്‌ കമ്മ്യൂണിസ്റ്റായാൽ അവനെ ദൈവ നിഷേധിയും തെമ്മാടിയുമായി ഇടവകകളിൽ മുദ്രകുത്തുന്ന ഒരു കീഴ്‌വഴക്കം തന്നെ നിലനിന്നിരുന്നു;അല്ലെങ്കിൽ അവിടങ്ങളിലെ കോൺഗ്രസുകാർ സമർത്ഥമായി ആ രീതിയിൽ കാര്യങ്ങൾ എത്തിച്ചിരുന്നു.അപ്രഖ്യാപിത വിലക്ക്‌ വരെ അവർക്ക്‌ നേരേ ഏർപ്പെടുത്തിയിരുന്നു.ഇത്തരം എതിർപ്പ്‌ മറികടന്നും ഇടതുപക്ഷത്തിനൊപ്പം നിലയുപ്പിച്ച ആയിരക്കണക്കിനായ സഖാക്കൾ അക്കാലത്ത്‌ പോലുമുണ്ടായിട്ടുണ്ട്‌.

ഇന്ന് കാലം മാറി.ക്രിസ്ത്യൻ ന്യൂനപക്ഷ മേഖലകളിൽ കാര്യമായ വേരോട്ടം ഇന്ന് ഇടതുപക്ഷത്തിനുണ്ട്‌.പുരോഹിതന്മാർ പോലും ഇന്ന് ഇടതുപക്ഷമാണെന്ന് ഉറക്കെ വിളിച്ച്‌ പറയുന്നുണ്ട്‌.യേശുദേവന്റെ വചനങ്ങൾക്കും പ്രവർത്തികൾക്കും കമ്മ്യൂണിസവുമായി ഏറെ കുറേ സാമ്യമുണ്ടെന്ന് വിശ്വാസികൾ മനസ്സിലാക്കി തുടങ്ങി.അതോടെ കുത്തക അവകാശക്കാർക്ക്‌ വേവലാതിയായി തുടങ്ങിയിട്ടുണ്ട്‌.ഈ കുത്തകവൽക്കരണത്തിനൊക്കെ ചെറുതല്ലാത്ത പങ്കുവഹിച്ച മനോരമയ്ക്കും ഇരിക്കപ്പൊറുതി ഇല്ലാതെയായിട്ടുണ്ട്‌.

ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ്‌ മന്ത്രി സഖാവ്‌ വീണാ ജോർജ്ജ്‌ ആദ്യമായി മത്സര രംഗത്ത്‌ എത്തിയപ്പോൾ നേരിടേണ്ടി വന്നത്‌ ഇതിലും വലിയ എതിർപ്പുകളും വ്യാജപ്രചരണങ്ങളുമായിരുന്നു..
ആറന്മുളയിൽ അവർ നടത്തിയ സഭ സ്ഥാനാർത്ഥി ചാപ്പയടി തൃക്കാക്കരയിൽ എത്തിയപ്പോളും അതേ പോലെ തുടരുന്നുണ്ട്‌.ലിസി ഹോസ്പിറ്റലിന്റെ ഡയറക്ടറായ പുരോഹിതനെയടക്കം ഇന്നവർ ക്രിസംഘിയായി ചിത്രീകരിച്ച്‌ അപമാനിക്കുന്നു.യുഡിഎഫിനോളം വർഗ്ഗീയത പരസ്യമായി പ്രകടിപ്പിക്കുന്ന മറ്റാരുമില്ല.അള്ളാഹു അക്ബർ-വിളികളോടെ ലീഗ്‌ അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നന്നത്‌ നമ്മൾ സ്ഥിരം കാണാറുള്ളതാണല്ലോ.

ആറന്മുളയിലെ അതേ അച്ചിൽ വാർത്തെടുത്ത തന്ത്രങ്ങൾ തന്നെയാണിപ്പോൾ തൃക്കാക്കരയിലും യുഡിഎഫ്‌ പയറ്റുന്നത്‌.ഒരു കാര്യവുമില്ല.ഇന്നിപ്പോൾ പഴയ കുത്തകയൊന്നുമില്ല.നിങ്ങളുടെ കാൽചുവട്ടിലെ മണ്ണൊക്കെ എന്നേ ഒലിച്ച്‌ പോയിട്ടുണ്ട്‌.
വീണാ ജോർജ്ജ്‌ വരും..
ഡോ:ജോ ജോസഫ്‌ വരും..
അങ്ങനെ ആയിരങ്ങൾ ഇനിയും വരും..

തടയാനുള്ള ഉറപ്പൊന്നും കേരളത്തിലെ യുഡിഎഫിനോ കോൺഗ്രസിനോ ഇപ്പോളില്ല..
തൃക്കാക്കരയിൽ യുഡിഫ്‌ നല്ലോണം പതറിയിട്ടുണ്ട്‌.അവിടെനിന്ന് ഇത്തവണ ഡോ:ജോ ജോസഫ്‌ നിയമസഭയിലെത്തുക തന്നെ ചെയ്യും..



from ഇ വാർത്ത | evartha https://ift.tt/u0b7Rlp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages