
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിനെതിരേ ഇടുക്കി ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന് സംസ്ഥാന കമ്മറ്റിക്ക് അപ്പീല്‍ നല്കി. സിപിഎമ്മിലെ പ്രാഥമിക അംഗത്വത്തില്‍ തുടരാന്‍ തന്നെ അനുവദിക്കണമെന്ന ആവശ്യം രാജേന്ദ്രന് ആദ്യഘട്ടം മുതല്‍ ഉന്നയിച്ചിരുന്നു.
അതേസമയം, ഇടുക്കി ജില്ലാ കമ്മറ്റിയുടെ ശുപാര്‍ശയും അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടും പരിഗണിച്ചായിരുന്നു രാജേന്ദ്രനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാചരണ പ്ര വര്‍ത്തനങ്ങളില്‍ മുന്‍ എം എല്‍ എ കൂടിയായ രാജേന്ദ്രന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും സ്ഥാനാര്‍ത്ഥിയുടെ പേര് പരാമര്‍ശിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും ഇത് രാജേന്ദ്രന് പാലിച്ചില്ലെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സിപിഐഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
from ഇ വാർത്ത | evartha https://ift.tt/CokewHO
via IFTTT
No comments:
Post a Comment