
രാജ്യസഭയില്‍ നിന്നുള്ള ഏറ്റവും പുതിയ സുരേഷ് ഗോപിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സഭാധ്യക്ഷൻ ഉന്നയിച്ച സുരേഷ് ഗോപിയുടെ പുതിയ ലുക്കിലുള്ള സംശയമാണ് സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നത്. സഭാധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ”ഇത് മാസ്ക് ആണോ അതോ താടിയാണോ” എന്നായിരുന്നു ചോദിച്ചത്.
”ഇത് താടിയാണ് സാർ, ഇതെന്റെ പുതിയ സിനിമയ്ക്ക് വേണ്ടി ന്യൂ ലുക്ക് ‘ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മലയാള സിനിമയിൽ സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയായ ‘പാപ്പന്‍’ വേണ്ടിയാണ് ഈ രൂപമാറ്റം . ഈ സിനിമയിൽ മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
from ഇ വാർത്ത | evartha https://ift.tt/DIx2PLJ
via IFTTT
No comments:
Post a Comment