നാറ്റോ രാജ്യങ്ങളെയും റഷ്യ ആക്രമിക്കും; മുന്നറിയിപ്പ് നൽകി വ്ലാദിമിർ സെലൻസ്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 13, 2022

നാറ്റോ രാജ്യങ്ങളെയും റഷ്യ ആക്രമിക്കും; മുന്നറിയിപ്പ് നൽകി വ്ലാദിമിർ സെലൻസ്കി

റഷ്യ അധികം വൈകാതെ നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന മുന്നറിയിപ്പ് നൽകി ഉക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി . റഷ്യക്ക് എതിരെ ലോകരാജ്യങ്ങൾ പ്രതിരോധം ശക്തമാക്കണമെന്നും ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏക വഴി ഉക്രൈനുമേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും സെലൻസ്കി പറഞ്ഞു.

നിലവിൽ പോളണ്ട് അതിർത്തിയോട് ചേർന്ന യവോരിവ്സൈനിക താവളം റഷ്യ ആക്രമിച്ചതിൽ കടുത്ത പ്രതിഷേധവുമായി അമേരിക്ക രംഗത്തെത്തി. റഷ്യൻ ആക്രമണത്തെ ശക്തമായി അപലപിച്ച യുഎസ് റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ആക്രമണത്തിൽ ഇവിടെ 35 പേർ കൊല്ലപ്പെടുകയും 134 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യയുടെ അധിനിവേശം നാറ്റോ സഖ്യരാജ്യത്തിന് നേര്‍ക്കുവന്നാല്‍ കൂട്ടായ സംരക്ഷണമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും മുന്നറിയിപ്പ് നല്‍കി.



from ഇ വാർത്ത | evartha https://ift.tt/phFZ8g4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages