മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 31, 2022

മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

മലപ്പുറം ജില്ലയിൽ മഞ്ചേരി നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. നെല്ലിക്കുന്ന് സ്വദേശിയായ ഷംസീര്‍ ആണ് കസ്റ്റഡിയിലായത്. സംഭവത്തിലെ മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം പുരോഗമിക്കുന്നു.

അബ്ദുള്‍ മജീദിനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തലയിൽ വെട്ടേറ്റ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭ കൗണ്‍സിലര്‍ അബ്ദുള്‍ ജലീല്‍ ഇന്നലെയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയില്‍ വച്ചായിരുന്നു സംഭവം.

ബൈക്കിൽ എത്തിയ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അബ്ദുള്‍ ജലീനെ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അബദുള്‍ മജീദിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുള്‍ ജലീല്‍ മുസ്ലീം ലീഗ് അംഗമാണ്. അബ്ദുള്‍ ജലീലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.



from ഇ വാർത്ത | evartha https://ift.tt/zOswVUn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages