
സംസ്ഥാനത്തെ സില്‍വര്‍ലൈന്‍/ കെ റെയിൽ അതിരടയാള കല്ലിടാന്‍ നിര്‍ദ്ദേശം നല്‍കിയത് റവന്യൂ വകുപ്പെന്ന കെ റെയില്‍ വാദം തള്ളി മന്ത്രി കെ രാജന്‍ . നിലവിൽ കല്ലിടുന്നത് റവന്യൂവകുപ്പ് അല്ല. ഇത്തരത്തിൽ എവിടെയും കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു.
പദ്ധതിക്കായി ഭീഷണിപ്പെടുത്തി ആരില്‍ നിന്നും ഭൂമി ഏറ്റെടുക്കില്ല. സംസ്ഥാന റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാരിന്‍റെ ഏജന്‍സി മാത്രമാണ്. ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്. അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മറുപടി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ഇന്ന് കോട്ടയം ജില്ലയിലെ നട്ടാശ്ശേരിയിൽ കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു. കനത്ത പൊലീസ് സുരക്ഷയില്‍ പത്തിടത്താണ് കെ റെയിലിന്‍റെ അടയാള കല്ലിട്ടത്. ഇവിടെ ഇന്ന് കൂടുതല്‍ സ്ഥലത്ത് കല്ലിടനാണ് കെ റെയില്‍ ഉദ്യോഗസ്ഥരുടെ തീരുമാനം. എന്നാല്‍ പ്രദേശത്ത് കൂടുതല്‍ ആളുകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ നീക്കം.
from ഇ വാർത്ത | evartha https://ift.tt/EZl7jRd
via IFTTT
No comments:
Post a Comment