ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസ ഡീസലിന് 84 പൈസ; ഇന്നും ഇന്ധന വില വർദ്ധനവ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 29, 2022

ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസ ഡീസലിന് 84 പൈസ; ഇന്നും ഇന്ധന വില വർദ്ധനവ്

രാജ്യത്ത് ഇന്ധന വില ഇന്നും വില കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസ ഡീസലിന് 84 പൈസ ഇങ്ങനെയാണ് പുതിയ വർദ്ധനവ്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വര്‍ധനവാണ് ഇന്നത്തേത്. ഇതിനോടകം ആറ് രൂപയോളം പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിട്ടുണ്ട്.

ഇന്ധന വില വർദ്ധനവിനാൽ രാജ്യത്ത് കര്‍പ്പൂരം മുതല്‍ കംപ്യൂട്ടര്‍ വരെ സകല സാധനങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധിക്കാന്‍ കാരണമാകും. രാജ്യത്തെ
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല.

എന്നാൽ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.



from ഇ വാർത്ത | evartha https://ift.tt/McjsvTw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages