
മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള കരസേനയുടെ രക്ഷാദൗത്യം വിജയം. ഇയാളെ സേന സുരക്ഷിതമായി രക്ഷപ്പെടുത്തി മലമുകളില്‍ എത്തിച്ചു. ഇന്ന് രാവിലെ ബാബുവിന്റെ അടുത്തെത്തിയ സംഘം ഭക്ഷണവും, വെള്ളവും നല്‍കിയ ശേഷമായിരുന്നു ബാബുവിനെ മലമുകളിലേക്ക് കയറ്റിയത്.
9.30 ഓടെ ബാബുവിന്റെ അടുത്തെത്തിയ സംഘം ശരീരത്തില്‍ സുരക്ഷാ ബെല്‍റ്റും, ഹെല്‍മറ്റും ഘടിപ്പിച്ച ശേഷം മുകളിലേക്ക് കയറ്റുകയായിരുന്നു. ആദ്യ ഘട്ടത്തിൽ മല മുകളില്‍ വേണ്ട ഫസ്റ്റ് എയ്ഡ് അടക്കമുള്ള ശുശ്രൂഷകള്‍ നല്‍കിയ ശേഷമായിരിക്കും ഹെലിക്കോപ്ടര്‍ മാര്‍ഗ്ഗം ബാബുവിനെ താഴെ എത്തിക്കുക. ഇപ്പോൾ ബാബുവിന്റെ കാലില്‍ ഉള്ള പരിക്ക് സാരമല്ലെന്നാണ് അറിയുന്നത്. യുവാവിനെ താഴെ എത്തിച്ച ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
from ഇ വാർത്ത | evartha https://ift.tt/wOvxJI4
via IFTTT
No comments:
Post a Comment