സ്വർണ്ണക്കടത്ത് ; മുഖ്യമന്ത്രിക്കും സർക്കാരിനും ബന്ധമില്ലെന്ന ഫോൺ സംഭാഷണം പറയിപ്പിച്ചത്: സ്വപ്ന സുരേഷ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 4, 2022

സ്വർണ്ണക്കടത്ത് ; മുഖ്യമന്ത്രിക്കും സർക്കാരിനും ബന്ധമില്ലെന്ന ഫോൺ സംഭാഷണം പറയിപ്പിച്ചത്: സ്വപ്ന സുരേഷ്

കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദമായി മാറിയ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും ബന്ധമില്ലെന്ന ഫോൺ സംഭാഷണം തന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് സ്വപ്ന സുരേഷ് . വളരെ വിശ്വസ്തരായവർ സഹായിക്കാൻ നിൽക്കുമ്പോൾ അവർ പറയുന്നതുപോലെയൊക്കെ ചെയ്യേണ്ടിവന്നുവെന്ന് ഒരു ചാനലിന് നൽകിയ നൽകിയ അഭിമുഖത്തിൽ സ്വപ്ന സുരേഷ് വെളിപ്പെടുത്തി.

ആ കാര്യങ്ങളൊക്കെ നടക്കുമ്പോൾ ചിലരുടെ കൈയിലെ പാവയായിരുന്നു താൻ. അവർ പറഞ്ഞതുപോലെ ചെയ്യേണ്ടിവന്നു, ഒരു ശബ്ദരേഖ റെക്കോർഡ് ചെയ്യാൻ പറഞ്ഞു. അതനുസരിച്ച് ഒരു കോൾ തനിക്ക് വന്നു. അത് റെക്കോർഡ് ചെയ്തു. അതിനുശേഷം അവർ അത് എന്ത് ചെയ്തുവെന്ന് പോലും തനിക്ക് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

സ്വര്ണക്കടത്തു കേസുമായി മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും ബന്ധമില്ലെന്ന സ്വപ്നയുടെ ശബ്ദരേഖ ഒരു വാർത്താചാനൽ പുറത്തുവിട്ടത് അന്ന് വലിയ വിവാദമായിരുന്നു.



from ഇ വാർത്ത | evartha https://ift.tt/jKrdRnb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages