
കണ്ണൂരിലെ തോട്ടടയിൽ വിവാഹ ആഘോഷത്തിനിടെ ബോംബെറിഞ്ഞുള്ള കൊലപാതകത്തില്‍ നിർണ്ണായക വെളിപ്പെടുത്തലുമായി കണ്ണൂർ മേയർ ടിഒ മോഹനൻ. കൊലപാതകം നടക്കുന്നതിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നുവെന്ന് കണ്ണൂർ മേയർ ടിഒ മോഹനൻ വെളിപ്പെടുത്തി.
ചേലോറയിലുള്ള മാലിന്യ സംസ്കരണ സ്ഥലത്തായിരുന്നു പരിശീലനം നടത്തിയത്. പ്രദേശത്തു നിന്നും അർധരാത്രി ഉഗ്ര ശബ്ദത്തിലുള്ള പൊട്ടിത്തെറി ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു. പ്രതികളും കൊല്ലപ്പെട്ട ജിഷ്ണുവും ഏച്ചൂരിലെ സിപിഎം പ്രവർത്തകരാണ്. അതേസമയം, സംഭവത്തില്‍ ബോംബുണ്ടാക്കിയ ആൾ ഉൾപെടെ നാല് പേർ പിടിയിലായി. റിജുൽ സി കെ, സനീഷ്, അക്ഷയ് പി, ജിജിൽ എന്നിവരാണ് പൊലീസിന്‍റെ കസ്റ്റഡിയിലായത്. ബോംബ് എറിഞ്ഞ മിഥുനായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.
from ഇ വാർത്ത | evartha https://ift.tt/BYGecns
via IFTTT
No comments:
Post a Comment