നയപ്രഖ്യാപനവുമായി ഗവർണർ; സഭ വിട്ടിറങ്ങി പ്രതിഷേധവുമായി പ്രതിപക്ഷം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 17, 2022

നയപ്രഖ്യാപനവുമായി ഗവർണർ; സഭ വിട്ടിറങ്ങി പ്രതിഷേധവുമായി പ്രതിപക്ഷം

രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപനപ്രസംഗം ഇന്ന് നിയമസഭയിൽ തുടങ്ങി. സഭയിലേക്ക് രാവിലെ ഗവർണർ കയറി വന്ന ഉടൻ ‘ഗവർണർ ഗോ ബാക്ക്’ വിളികളും ബാനറുകളുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷം ഉയർത്തിയ
ശക്തമായ പ്രതിഷേധമുദ്രാവാക്യങ്ങൾക്കിടെയാണ് ഗവർണർ പോഡിയത്തിലേക്ക് നടന്ന് കയറിയത്.

നിയമസഭാ സമ്മേളനത്തിൽ നിങ്ങൾക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത് അനവസരത്തിലാണെന്നും, പ്രതിപക്ഷനേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അൽപം ഉത്തരവാദിത്തം കാണിക്കണമെന്നും പ്രതിഷേധത്തിനിടെ ഗവർണർ രോഷാകുലനായി പറഞ്ഞു.

എന്നിട്ടും പ്രതിഷേധം തുടർന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തിൽ പ്രതിഷേധിക്കുകയാണ്. ഇപ്പോൾ നടക്കുന്നത് സർക്കാരും ഗവർണറും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ ആരോപണം.



from ഇ വാർത്ത | evartha https://ift.tt/RoXf7B6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages