പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പത്തനംതിട്ടയിൽ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 14, 2022

പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പത്തനംതിട്ടയിൽ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പത്തനംതിട്ട ജില്ലയിലെ വായ്പൂരില്‍ മദ്രസയില്‍ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. മൂന്ന് കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കൊല്ലം കാവനാട് സ്വദേശിയായ മുഹമ്മദ് സ്വാലിഹിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പെരുമ്പട്ടി പൊലീസാണ് കേസെടുത്തത്. പഠനത്തിനായി മദ്രസയില്‍ എത്തുന്ന പെണ്‍കുട്ടികളോട് ഇയാള്‍ അശ്ലീലചുവയോടെ സംസാരിക്കുന്നതായി പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് പരാതി പറഞ്ഞിരുന്നു. ഇതോടൊപ്പം അനാവശ്യമായി പെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നതായും പരാതിപ്പെട്ടു.

ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി മദ്രസയില്‍ പരാതി നല്‍കിയെങ്കിലും പിന്നെയും അധ്യാപകന്റെ പ്രവര്‍ത്തികള്‍ തുടര്‍ന്നതോടെയാണ് മാതാപിതാക്കള്‍ നിയമ നടപടിക്ക് ഒരുങ്ങിയത്. കേസെടുത്ത പൊലീസ് മദ്രസ അധ്യാപകനെ മദ്രസയില്‍ നിന്ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടികളുടെ രഹസ്യ മൊഴി പൊലീസ് രേഖപ്പെടുത്തും.



from ഇ വാർത്ത | evartha https://ift.tt/eCIWRxB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages