അതിജീവിതയ്‌ക്കൊപ്പം, പിന്നോട്ടില്ല; പോലീസ് കേസെടുത്ത റിപ്പോര്‍ട്ടര്‍ ടിവിക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 30, 2022

അതിജീവിതയ്‌ക്കൊപ്പം, പിന്നോട്ടില്ല; പോലീസ് കേസെടുത്ത റിപ്പോര്‍ട്ടര്‍ ടിവിക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ട സംഭവത്തിൽ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. തന്റെ സോഷ്യൽ മീഡിയകളിലൂടെയാണ് സപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ ടി.വി. എന്നെഴുതി, ചാനല്‍ ‘നീതിക്കൊയ്പ്പം, അതിജീവിതയ്‌ക്കൊപ്പം പിന്നോട്ടില്ല’ എന്ന് പ്രഖ്യാപിക്കുന്ന പോസ്റ്റർ റിമ ഷെയര്‍ ചെയ്തിട്ടുള്ളത്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി യായ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മാധ്യമ വിചാരണക്കെതിരെയുള്ള ഹർജിയിൽ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും എംഡി നികേഷ് കുമാറിനെതിരെയും പൊലീസ് കേസ് എടുക്കുകയായിരുന്നു.

എന്നാൽ, ദിലീപിന്റെ ചാര്ജിപ്രകാരമാ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടത്. പക്ഷെ അത്തരത്തിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പൊലീസ് നികേഷ് കുമാറിനെതിരെയും ചാനലിനെതിരെയും സ്വമേധയാ കേസെടുക്കുകയായിരുന്നു.



from ഇ വാർത്ത | evartha https://ift.tt/gLyIbRxZX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages