
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പം മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് വിദഗ്ധചികിത്സയ്ക്കായാണ് പെട്ടെന്നുതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് വിവരം.
വീട്ടിൽ വി എസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ നടത്തിയ പരിശോധനയിൽ ആണ് വി എസിനും കൊവിഡ് സ്ഥിരീകരിച്ചത്. വി എസിന്റെ മകൻ വി എ അരുൺ കുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
from ഇ വാർത്ത | evartha https://ift.tt/3qKqYiQ
via IFTTT
No comments:
Post a Comment