ന്യൂഡൽഹി
ജോൺ ബ്രിട്ടാസ് എംപിയുടെ ഭാര്യ ഷെബ ബ്രിട്ടാസിന് അർധ അതിവേഗ സിൽവർലൈൻ പദ്ധതിയിൽ അനധികൃത നിയമനമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലെ യുഡിഎഫ്–- ബിജെപി പ്രചാരണം അടിസ്ഥാനരഹിതം. 30 വർഷമായി റെയിൽവേ ഉദ്യോഗസ്ഥയായ ഷെബ നിലവിൽ ഡെപ്യൂട്ടേഷനില് കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ (കെ റെയിൽ) എച്ച്ആർവിഭാഗം ഡിജിഎമ്മാണ്. റെയിൽവേയും സംസ്ഥാനവും പങ്കാളിയായ കെ റെയിലിന്റെ പല പദ്ധതികളിൽ ഒന്ന് മാത്രമാണ് സിൽവർ ലൈൻ.
റെയിൽവേ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഷെബയ്ക്ക് കേന്ദ്ര സർക്കാരാണ് ഡെപ്യൂട്ടേഷന് നല്കിയത്. സിൽവർലൈനെ യുഡിഎഫും ബിജെപിയും രാഷ്ട്രീയ കാരണത്താല് എതിർത്തു തുടങ്ങുന്നതിനും ഏറെ മുമ്പ് 2018ലാണ് നിയമനം. മൂന്ന് വർഷത്തേയ്ക്കുള്ള നിയമനം രണ്ടു വർഷത്തേക്ക് കൂടി നീട്ടി. 2023 നവംബർ വരെ കാലാവധിയുണ്ട്.
വിവാഹിതയാകുന്നതിന് മുമ്പേ ഷെബ റെയിൽവേ ഉദ്യോഗസ്ഥയാണ്. വസ്തുത ഇതായിരിക്കെ പിൻവാതിൽ നിയമനമെന്ന മട്ടില് അടിസ്ഥാനമില്ലാത്ത പ്രചരണമാണ് യുഡിഎഫ്- ബിജെപി കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നത്.
from Kerala || Deshabhimani Online News https://ift.tt/3293RER
via IFTTT
No comments:
Post a Comment