കോഴിക്കോട് > ജീവിതാവസാനം വരെ പാർടിയെ നിയന്ത്രിക്കണമെന്ന് മുതിർന്ന നേതാക്കൾ വാശിപിടിക്കരുതെന്ന മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജീവിതാവസാനം വരെ പാർടിയെ നിയന്ത്രിക്കണമെന്ന് വാശിപിടിക്കുന്നത് ജനാധിപത്യ പാർടിക്ക് ഗുണമല്ല. ഒന്നോ രണ്ടോ നേതാക്കൾ വിചാരിച്ചാൽ പാർടിയുടെ വളർച്ചയെ തടയാനാവില്ല.
മീഡിയാവൺ ചാനലിന്റെ ഫെയ്സ് ഓഫ് കേരള പരിപാടിയിലാണ് സുധാകരൻ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വിമർശിച്ചത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കാത്തതിൽ വിഷമമുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇക്കാര്യം അവരോടും ഹൈക്കമാൻഡിലെ നേതാക്കളോടും പറഞ്ഞതായും സുധാകരൻ സൂചിപ്പിച്ചു.
from Kerala || Deshabhimani Online News https://ift.tt/3rCVhbR
via IFTTT
No comments:
Post a Comment