മൂവാറ്റുപുഴ > പോപ്പുലര് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം കെ അഷറഫിന്റെ (തമർ അഷറഫ്) വീട്ടില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര് നടത്തിയ റെയ്ഡിനിടെ പൊലീസിന്റെ കൃത്യനിര്വഹണം തടസ്സപ്പെടുത്തിയ നാലുപേർ അറസ്റ്റില്. മൂവാറ്റുപുഴ മുളവൂര് പൊന്നിരിക്കല് വീട്ടില് മുഹമ്മദ് റഫീഖ് (37), മൂവാറ്റുപുഴ രണ്ടാര്കര മലേകുടിയില് വീട്ടില് എം എ ഹാരിസ് (36), പെരുമ്പാവൂര് പോഞ്ഞാശേരി കണ്ണെമ്പിള്ളി വീട്ടില് നൗഷാദ് (49), പേഴയ്ക്കാപ്പിള്ളി വഴക്കനകുടി വീട്ടില് ഇബ്രാഹിം (47) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില് ഹാജരാക്കി.
ഡിസംബർ എട്ടിനാണ് തമർ അഷറഫിന്റെ മൂവാറ്റുപുഴ പെരുമറ്റത്തെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. സുരക്ഷയൊരുക്കാനെത്തിയ പൊലീസിനെ തടഞ്ഞ എൺപതോളം പേർക്കെതിരെയാണ് കേസ്. കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/31RWuBZ
via IFTTT
No comments:
Post a Comment