വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടുന്നതിൽ വിശദമായ ചർച്ച നടത്തുമെന്ന്‌ മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 7, 2021

വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടുന്നതിൽ വിശദമായ ചർച്ച നടത്തുമെന്ന്‌ മുഖ്യമന്ത്രി


തിരുവനന്തപുരം> വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമസ്ത ജനറൽ സെക്രട്ടറി കെ അലികുട്ടി മുസ്ലിയാർ, സമസ്ത സെൻട്രൽ കമ്മിറ്റി അംഗങ്ങളായ കെ ഉമ്മർ ഫൈസി മുക്കം, അദ്രിശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ, സമസ്ത എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ഡോ. എൻ എ എം അബ്ദുൾ ഖാദർ, സുന്നി മഹല്ല് ഫെഡറേഷൻ വർക്കിങ് സെക്രട്ടറി അബ്ദുസമ്ദ് പൂക്കോട്ടൂർ, സമസ്ത മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ, സുന്നി യുവജന സംഘം സെക്രട്ടറി ഓണംമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.




from Kerala || Deshabhimani ​Online ​News https://ift.tt/3pBAnqW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages