ഇ ശ്രീധരനെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം; കെ സുരേന്ദ്രന്‍ വീട്ടിലെത്തി നേരില്‍ കണ്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 17, 2021

ഇ ശ്രീധരനെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം; കെ സുരേന്ദ്രന്‍ വീട്ടിലെത്തി നേരില്‍ കണ്ടു

താൻ ഇനി സജീവ രാഷ്ട്രീയം വിടുകയാണെന്നു പറഞ്ഞ ഇ ശ്രീധരനെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ പൊന്നാനിയിലെ വീട്ടിലെത്തി ശ്രീധരനെ നേരില്‍ കണ്ടു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാത്രമേ മാറുന്നുള്ളൂവെന്നാണ് തന്നോട് ശ്രീധരന്‍ പറഞ്ഞതെന്ന് സുരേന്ദ്രന്‍ സന്ദര്ശനശേഷം വ്യക്തമാക്കി.

ഇ ശ്രീധരൻ തന്റെ ശിഷ്ടകാലം ബിജെപിക്കൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞതായും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. ശ്രീധരൻ നൽകുന്ന നിര്‍ദ്ദേശങ്ങള്‍ ബി ജെ പിക്ക് വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചുള്ള തിരുത്തലുകള്‍ പാര്‍ട്ടിയില്‍ നടന്നുവരികയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മാത്രമല്ല, ബി ജെ പിയില്‍ പ്രതീക്ഷ ഉണ്ടെന്ന് ശ്രീധരന്‍ പറഞ്ഞതായും സുരേന്ദ്രന്‍ കൂട്ടിച്ചേ!ര്‍ത്തു. കഴിഞ്ഞ ദിവസമായിരുന്നു ഇനി സജീവരാഷ്ട്രീയത്തിലേക്കില്ലെന്ന് ക ഇ ശ്രീധരന്‍ പ്രഖ്യാപിച്ചത്. പല കാര്യങ്ങളിലും തിരുത്തല്‍ വരുത്താതെ കേരളത്തില്‍ ബിജെപിക്ക് രക്ഷയില്ലെന്ന വിമര്‍ശനത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.



from ഇ വാർത്ത | evartha https://ift.tt/3EaX9LE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages