കോഴിക്കോട് > വഖഫ് നിയമനങ്ങൾ പിഎസ്സിയ്ക്ക് വിട്ടതിനെതിരെയുള്ള പള്ളി സമരത്തെ എതിർത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പള്ളികൾ സമരവേദിയാക്കുന്നതും വിവാദ കേന്ദ്രമാക്കുന്നതും സമസ്ത അനുകൂലിക്കുന്നില്ല.
വഖഫ് നിയമനങ്ങൾ പിഎസ്സിയ്ക്ക് വിട്ടതിൽ സമസ്തയ്ക്കും പ്രതിഷേധമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി സംസാരിക്കും. ആശങ്കകൾ അറിയിക്കും. തീരുമാനം അനുകൂലമായില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകും.
പള്ളികളിലെ പ്രതിഷേധത്തിന്റെ പേരിൽ ക്രമസമാധാന പ്രശ്നമുണ്ടായാൽ സമസ്തയുടെ പേരിൽ ആകരുത്. സമസ്ത അത് ആഗ്രഹിക്കുന്നില്ല. അതിനാൽ പള്ളിയിലുള്ള പ്രതിഷേധം ഒഴിവാക്കണം. കോഴിക്കോട് ടൗൺഹാളിൽ വഖഫ് മുതവല്ലി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.
from Kerala || Deshabhimani Online News https://ift.tt/3xTd6EY
via IFTTT
No comments:
Post a Comment