താനൂരിൽ ബസും ഗുഡ്‌സ്‌ ഓട്ടോയും കൂട്ടിയിടിച്ച്‌ ഏഴ്‌ വയസുകാരി മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 5, 2021

താനൂരിൽ ബസും ഗുഡ്‌സ്‌ ഓട്ടോയും കൂട്ടിയിടിച്ച്‌ ഏഴ്‌ വയസുകാരി മരിച്ചു

താനൂർ > ബസ്സും, ആപ്പേ ഗുഡ്സ് മിനിലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. താനാളൂർ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകൾ സഫ്ല ഷെറിനാ (7 )ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂർ ചുങ്കത്ത് വച്ചാണ് അപകടം. ആപ്പേ ഡ്രൈവർ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഫ്ലയുടെ ബന്ധുവാണ് സാക്കിർ.

ഒഴൂർ വെട്ടുകുളത്തെ ബന്ധുവീട്ടിൽ നിന്നും വിറകുമായി ഓട്ടോയിൽ അരീക്കാടേക്ക് പോകുന്ന വഴിയാണ് അപകടം. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ആപ്പേയും ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആപ്പേ തലകീഴായി മറിയുകയും, മുൻഭാഗം പൂർണമായും തകരുകയും ചെയ്തു. പെൺകുട്ടി തൽക്ഷണം മരിച്ചു. ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു.

മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അരീക്കാട് എഎംയുപി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ആപ്പേ ഡ്രൈവർ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3lFJ3vz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages