കര്‍ഷകര്‍ നാളെ വീടുകളിലേക്ക് മടങ്ങും; ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഇന്ന് ശ്രദ്ധാഞ്ജലി ദിനം ആചരിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 9, 2021

കര്‍ഷകര്‍ നാളെ വീടുകളിലേക്ക് മടങ്ങും; ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഇന്ന് ശ്രദ്ധാഞ്ജലി ദിനം ആചരിക്കും

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകളെ തുടര്‍ന്ന് പ്രക്ഷോഭം അവസാനിപ്പിച്ച കര്‍ഷകര്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്ന് ശ്രദ്ധാഞ്ജലി ദിനം ആചരിക്കും. നാളെയാണ് വിജയദിവസം ആഘോഷിക്കുന്നത്.

ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ നാളെ വീടുകളിലേക്ക് മടങ്ങും. ഉത്പന്നങ്ങളുടെ താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നത് അടക്കം കേന്ദ്രം നല്‍കിയ ഉറപ്പുകളുടെ പുരോഗതി അടുത്തമാസം പതിനഞ്ചിനു വിലയിരുത്താനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.

എന്നാൽ, യുപിയിലെ ലഖിംപൂര്‍ സംഭവുമായി ബന്ധപ്പെട്ട തുടര്‍ സമര പരിപാടികളില്‍ ഉത്തര്‍പ്രദേശിലെ സംയുക്ത കിസാന്‍ മോര്‍ച്ച ഘടകം തീരുമാനമെടുക്കും.



from ഇ വാർത്ത | evartha https://ift.tt/3ydV5RL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages