
കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരണത്തിനു കീഴടങ്ങി. ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി നന്ദകുമാർ (30) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നന്ദകുമാറിന്റെ ആക്രമണത്തിൽ തിക്കോടി കാട്ടുവയൽ സ്വദേശിനിയായ കൃഷ്ണപ്രിയ (23) കൊല്ലപ്പെട്ടിരുന്നു.വെള്ളിയാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഓഫിസിനു മുന്നിൽവച്ചായിരുന്നു സംഭവം.
തിക്കോടി പഞ്ചായത് ഓഫീസിൽ താൽകാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ്, പിന്നാലെ സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരത്തോടെ കൃഷ്ണ പ്രിയ മരണപ്പെട്ടിരുന്നു.
from ഇ വാർത്ത | evartha https://ift.tt/33z6zE9
via IFTTT
No comments:
Post a Comment