റേഷന്‍ കാര്‍ഡ് തെറ്റ് തിരുത്തല്‍: 'തെളിമ'യില്‍ 15 വരെ അപേക്ഷിക്കാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 6, 2021

റേഷന്‍ കാര്‍ഡ് തെറ്റ് തിരുത്തല്‍: 'തെളിമ'യില്‍ 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം > റേഷന്കാര്ഡിലെ തെറ്റുകള് തിരുത്തുന്നതിനും ആധാര് നമ്പര് ലിങ്ക് ചെയ്യുന്നതിനുമുള്ള 'തെളിമ' പദ്ധതിയില് 15 വരെ അപേക്ഷ നല്കാം. തിരുത്തലിനുള്ള അപേക്ഷകള് റേഷന്കടകള്ക്ക് മുമ്പില് സ്ഥാപിച്ചിട്ടുള്ള തെളിമ ബോക്സുകളില് ഇടാം.

കാര്ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എന്ട്രിയില് ഉണ്ടായ തെറ്റുകള് തിരുത്താന് പദ്ധതിയിലൂടെ സാധിക്കും. അംഗങ്ങളുടെ പേര്, ഇനിഷ്യല്, മേല്വിലാസം, തൊഴില്, കാര്ഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകളും എല്പിജി വിവരങ്ങളിലെ തെറ്റുകളും തിരുത്താം. റേഷന് ഡിപ്പോയില്നിന്ന് ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, അളവ് തടങ്ങിയ വിവരങ്ങളും ലൈസന്സി, സെയില്സ്മാന് എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച അഭിപ്രായങ്ങളും നിര്ദേശങ്ങളും പൊതുജനങ്ങള്ക്ക് അറിയിക്കാം.

എന്നാല് റേഷന് കാര്ഡ് തരംമാറ്റല്, കാര്ഡില് രേഖപ്പെടുത്തിയിട്ടുളള വരുമാനം, വീടിന്റെ വിസ്തീര്ണം, വാഹനങ്ങളുടെ വിവരം എന്നിവയില് മാറ്റം വരുത്താനുള്ള അപേക്ഷകള് തെളിമ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അക്ഷയ കേന്ദ്രങ്ങള് മുഖേനയും പൊതുവിതരണ വകുപ്പിന്റെ വെബ്സൈറ്റായ https://ecitizen.civilsupplieskerala.gov.in/ വഴിയും കാര്ഡ് പുതുക്കാനുള്ള അപേക്ഷകള് നല്കാം.



from Kerala || Deshabhimani ​Online ​News https://ift.tt/3ouaIRS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages