ആർ ഹരികുമാർ 
നാവികസേനാ മേധാവി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 9, 2021

ആർ ഹരികുമാർ 
നാവികസേനാ മേധാവി


ന്യൂഡൽഹി
മലയാളിയായ ചീഫ് വൈസ് അഡ്മിറൽ ആർ ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയാകും. നിലവിലെ മേധാവി കരംബിർ സിങ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

30ന് ചുമതലയേൽക്കും. തിരുവനന്തപുരം നന്ദൻകോട് സ്വദേശിയായ അമ്പത്തൊമ്പതുകാരൻ നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡ് മേധാവിയാണ്.

1983 ജനുവരി ഒന്നിന് നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന് പഠിച്ചിറങ്ങി. 39 വർഷത്തിനിടയിൽ ഐഎൻഎസ് വിരാട്, ഐഎൻഎസ് നിഷാങ്ക് ഉൾപ്പെടെ അഞ്ച് പടക്കപ്പലുകളുടെ തലവനായി. വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, പരം വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: കലാനായർ, മകൾ: അഞ്ജനാനായർ



from Kerala || Deshabhimani ​Online ​News https://ift.tt/306w8uL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages