കൊച്ചി
കേരളത്തിലെ തിയറ്ററുകൾക്ക് പ്രതീക്ഷയായി ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’. മിക്ക തിയറ്ററുകളും ഹൗസ്ഫുള്ളായതോടെ നല്ല കാലം തിരികെയെത്തിയെന്ന കണക്കുകൂട്ടലിലാണ് തിയറ്റർ ഉടമകൾ. ഞായറാഴ്ചവരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ 505 സ്ക്രീനുകളിൽനിന്ന് 10 കോടി രൂപ ലഭിച്ചതായി തിയറ്റർ ഉടമാ സംഘടന ഫിയോക്ക് സെക്രട്ടറി സുമേഷ് ജോസഫ് പറഞ്ഞു. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലുമായി അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ 50.6 കോടി രൂപ ലഭിച്ചു. സുരേഷ്ഗോപി ചിത്രം ‘കാവൽ’ 25നും മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഡിസംബർ രണ്ടിനും റിലീസാകുന്നതോടെ തിയറ്ററുകൾ വീണ്ടും സജീവമാകുമെന്നും പ്രതീക്ഷിക്കുന്നു.
ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്ന മോഹൻലാലിന്റെ ബ്രോ ഡാഡി, ട്വൽത്ത് മാൻ, എലോൺ, മോൺസ്റ്റർ എന്നിവയടക്കം പല ചിത്രങ്ങളും ഇതോടെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
from Kerala || Deshabhimani Online News https://ift.tt/3HsOIy4
via IFTTT
No comments:
Post a Comment