തിരുവനന്തപുരം > യുഡിഎഫ് നേതൃയോഗത്തില് നിന്ന് ഉമ്മന് ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നു. പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില് നിന്ന് വിട്ടുനിന്നത്.
സംസ്ഥാനത്തെ പാര്ടി നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില് കടുത്ത അതൃപ്തിയിലാണ് ഇരുവരും. ഹൈക്കമാന്റ് ഇടപെട്ടിട്ടും കൂടിയാലോചന നടത്തുന്നില്ല, രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ല. നിയമനങ്ങള് ഏകപക്ഷീയമായി നടത്തുകയാണെന്നും ജനറല് സെക്രട്ടറിമാര്ക്ക് കൂടിയാലോചന ഇല്ലാതെയാണ് ചുമതല നല്കിയതെന്നുമാണ് വിമര്ശനം.
from Kerala || Deshabhimani Online News https://ift.tt/3p9gJ5x
via IFTTT
No comments:
Post a Comment