കൊച്ചി > എറണാകുളത്ത് രണ്ട് സ്വകാര്യ ബസുകളുൾപ്പെടെ 13 ഓളം വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഫൈൻ ആർട്സ് ഹാളിന് സമീപം ഫോർഷോർ റോഡിലായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിന്റെ ബ്രേക്ക് പെഡൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇടക്കൊച്ചി‐കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന മരിയ എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ടത്. തുടർന്ന് മുന്നിൽ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളിലും റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. റോഡരികിലെ മരത്തിൽ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി.
from Kerala || Deshabhimani Online News https://ift.tt/3nbW4Ot
via IFTTT
No comments:
Post a Comment