
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ തീയറ്ററിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിസന്ധി. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ സിനിമയ്ക്ക് മിനിമം ഗ്യാരന്റി എന്ന ഉപാധി തീയറ്റർ ഉടമകൾക്ക് മുന്നിൽവച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അടുത്തമാസം രണ്ട് മുതൽ മരക്കാർ ദിവസവും നാല് ഷോകൾ കളിക്കണമെന്നതാണ് നിര്‍മാതാവിന്റെ ആദ്യ ഉപാധി. ഇതോടൊപ്പം തന്നെ സിനിമ റിലീസ് ചെയ്യുന്ന ആദ്യവാരം ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാൾ പ്രദർശിപ്പിക്കുന്നുവോ അതിന്റെ 50 ശതമാനവും നൽകണമെന്നാണ് മറ്റു പ്രധാന വ്യവസ്ഥകള്‍.
എന്നാൽ, കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചയില്‍ ചിത്രത്തിന്റെ റിലീസിന് ആന്റണി പെരുമ്പാവൂര്‍ ഒരു ഉപാധിയും വെച്ചിലെന്നായിരുന്നു സംസ്ഥാന സിനിമാ മന്ത്രി സജി ചെറിയാന് അറിയിച്ചിരുന്നത്. നിലവിൽ ആന്റണി പെരുമ്പാവൂരിന്റെ പുതിയ നിബന്ധനകൾ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്.
from ഇ വാർത്ത | evartha https://ift.tt/30mj5G3
via IFTTT
No comments:
Post a Comment