ചിത്രീകരണം പൂര്‍ത്തിയാക്കിയാലും വെറുതേ റിലീസ് ചെയ്യാതെ കെട്ടികിടക്കും; മോഹൻലാലിന്റെ ‘റാമി’നെ കുറിച്ച് ജീത്തു ജോസഫ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 10, 2021

ചിത്രീകരണം പൂര്‍ത്തിയാക്കിയാലും വെറുതേ റിലീസ് ചെയ്യാതെ കെട്ടികിടക്കും; മോഹൻലാലിന്റെ ‘റാമി’നെ കുറിച്ച് ജീത്തു ജോസഫ്

ദൃശ്യത്തിന് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് റാം. അടുത്ത വിവശങ്ങളിൽ ഈ സിനിമ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായപ്പോൾ റാം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിയ്ക്കുകയാണെന്ന വിശദീകരണവുമായി സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തി.

ബിഗ് ബജറ്റ് ചിത്രമായ റാം. ഒ ടി ടി യില്‍ റിലീസ് ചെയ്യാന്‍ സാധിയ്ക്കില്ലെന്നും തിയേറ്റര്‍ റിലീസ് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു. റാമിന്റെ പകുതിയോളം ഷൂട്ടിങ് പൂര്‍ത്തിയാക്കിയതാണ്. എന്നാൽ ബാക്കി ഭാഗം ചിത്രീകരിയ്ക്കുന്നത് തല്ക്കാലത്തേക്ക് ഹോള്‍ഡ് ചെയ്തു വച്ചിരിക്കുകയാണ്- ജീത്തു ജോസഫ് പറയുന്നു.

വലിയ തുക മുടക്കുന്നതിനാൽ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യേണ്ട ചിത്രം ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയാലും വെറുതേ റിലീസ് ചെയ്യാതെ കെട്ടികിടക്കും എന്ന് മാത്രമേയുള്ളൂ. അതിലും ഭേദം ചിത്രീകരിക്കാതെ നില്‍ക്കുന്നത് തന്നെയാണെന്ന് തോന്നിയതുകൊണ്ടാണ് റാം നിര്‍ത്തി വച്ചത്. അടുത്ത വർഷം മെയ് – ജൂണ്‍ ഒക്കെ ആകുമ്പോഴേക്കും ചിത്രീകരണം പുനരാരംഭിയ്ക്കാനാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നത് – ജീത്തു ജോസഫ് പറഞ്ഞു.



from ഇ വാർത്ത | evartha https://ift.tt/3qGNFVF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages