കഥയുടെ കുലപതിക്ക്‌ പിറന്നാൾ ആഘോഷം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 18, 2021

കഥയുടെ കുലപതിക്ക്‌ പിറന്നാൾ ആഘോഷം


പെരിങ്ങോം (കണ്ണൂർ)
കഥയുടെ കുലപതി ടി പത്മനാഭന്റെ 92–-ാം പിറന്നാൾ ആഘോഷിച്ചു. പോത്താങ്കണ്ടം ആനന്ദഭവനം ആധ്യാത്മിക സാംസ്കാരികകേന്ദ്രത്തിലായിരുന്നു ആഘോഷം. സാംസ്കാരിക പ്രവർത്തകരും ആനന്ദഭവനം പ്രവർത്തകരും ചേർന്ന് 92 മൺചെരാത് തെളിച്ചു. ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യത്തിന്റെയും നെറ്റിപ്പട്ടം കെട്ടിയ ആനയുടെയും അകമ്പടിയോടെയാണ് ടി പത്മനാഭനെ സ്വീകരിച്ചത്.

ജന്മദിന സമ്മേളനത്തിൽ സ്വാമി കൃഷ്ണാനന്ദഭാരതി അധ്യക്ഷനായി. കവി എൻ പ്രഭാവർമ, തിരക്കഥാകൃത്ത് ജോൺ പോൾ, കലാമണ്ഡലം ഗോപി, ഡോ. കെ പി മോഹനൻ, ഡോ. എൻ പി വിജയകുമാർ, കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു. ടി പത്മനാഭൻ മറുപടിപ്രസംഗം നടത്തി. ജന്മദിന കേക്ക് മുറിച്ചു. സ്വാമി കൃഷ്ണാനന്ദഭാരതി ടി പത്മനാഭന് ഉപഹാരം നൽകി. കഥകളിയും നൃത്തവുമുണ്ടായി.



from Kerala || Deshabhimani ​Online ​News https://ift.tt/30IrdAz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages