മോൻസൺ മാവുങ്കൽ കേസ്‌; ഐ.ജി ലക്ഷ്‌മണിന്‌ സസ്‌പെൻഷൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 9, 2021

മോൻസൺ മാവുങ്കൽ കേസ്‌; ഐ.ജി ലക്ഷ്‌മണിന്‌ സസ്‌പെൻഷൻ

തിരുവനന്തപുരം > പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ട്രാഫിക്ക് ഐ.ജി ലക്ഷ്മണിന് സസ്പെന്ഷന്. മോന്സണിന്റെ പുരാവസ്തു വിൽപനയ്ക്ക് ലക്ഷ്മണ ഇടനിലനിന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട വാട്സ് ആപ്പ് ചാറ്റുകളും പുറത്തായിരുന്നു.

നടപടിക്ക് ശിപാര്ശ ചെയ്ത് ക്രൈംബ്രാഞ്ച് റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നു. മുഖ്യമന്ത്രി ഫയലില് ഒപ്പിട്ടു. മോന്സണ് അറസ്റ്റിലായതറിഞ്ഞ് ഐ.ജി ലക്ഷ്മണ നിരവധി തവണ മാനേജര് ജിഷ്ണുവിനെ ഫോണില് ബന്ധപ്പെട്ടിരുന്നു. ആന്ധ്ര സ്വദേശിനിയെ മോന്സണ് പരിചയപ്പെടുത്തിയത് ലക്ഷ്മണയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബൈബിള്, ഖുര്ആന്, രത്നങ്ങള് എന്നിവ ഇടനിലക്കാരി വഴി വില്ക്കാന് ശ്രമിച്ചുവെന്നും കണ്ടെത്തി.

മോന്സന് മാവുങ്കലും ഐ.ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതല് തെളിവുകള് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മോന്സണിന്റെ മാനേജറുമായി ഐ.ജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്റെ തെളിവുകളാണ് പുറത്തായത്.



from Kerala || Deshabhimani ​Online ​News https://ift.tt/3ofAI23
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages