
ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാറിൽ ബേബി ഡാമിന് സമീപത്തുള്ള 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ സംഭവത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.
സംസ്ഥാന വനം വകുപ്പ് മന്ത്രി അറിയാതെയാണ് മരം മുറിക്കുന്നതിന് അനുമതി നൽകിയത്. സംഭവം അറിഞ്ഞില്ലെന്ന് ജലവിഭവ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ പുതിയ അണകെട്ട് വേണ്ടെന്നും ബേബി ഡാം ബലപ്പെടുത്തിയാൽ മതിയെന്നും തമിഴ്‌നാട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബേബി ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദർശിച്ച ശേഷം തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രിയുടെ പ്രതികരണം.
ബേബി ഡാം ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് മരം മുറിക്കുന്നത്. ഇതിനായി തമിഴ്നാട് സർക്കാർ കേരളത്തിന്റെ അനുമതി തേടിയിരുന്നു. തമിഴ്‌നാട് സർക്കാരിന്റെ നിലപാടിന് ശക്തി പകരുന്നതാണ് മരംമുറിക്കാൻ അനുമതി നൽകികൊണ്ടുള്ള കേരളത്തിന്റെ പുതിയ തീരുമാനം.
from ഇ വാർത്ത | evartha https://ift.tt/31EqUqM
via IFTTT
No comments:
Post a Comment