കൊച്ചി > ഈ വർഷത്തെ (2021) കെജിഎംഒഎ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടിങ്/ലേഖനം/വിവരണം/ചർച്ച (പ്രിന്റ്/ഇലക്ട്രോണിക്) വിഭാഗത്തിൽ ഡോ. എം പി സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡും ആരോഗ്യമേഖലയിൽ നടത്തിയ പ്രശംസനീയമായ സന്നദ്ധ പ്രവർത്തനത്തിന് വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് ഡോ. എസ് വി സതീഷ് കുമാർ മെമ്മോറിയൽ അവാർഡും സമ്മാനിക്കും.
25000 രൂപ ക്യാഷ് അവാർഡും മെമന്റോയും അടങ്ങുന്നതാണ് ഡോ. എം പി സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡ്. 10000 രൂപ ക്യാഷ് അവാർഡും മെമന്റോയും അടങ്ങുന്നതാണ് ഡോ. എസ് വി സതീഷ് കുമാർ മെമ്മോറിയൽ അവാർഡ്. 2021 ജനുവരി 1 മുതൽ ഡിസംബർ 15 വരെയുള്ള പ്രസിദ്ധീകരണങ്ങളാണ് അവാർഡിന് പരിഗണിക്കുക. അപേഷകർ സ്ഥാപന മേധാവികളുടെ സാക്ഷ്യപത്രത്തോടൊപ്പം വിശദമായ കുറിപ്പും/സിഡിയും സമർപ്പിക്കണം.
നാമനിർദ്ദേശങ്ങൾ 2021 ഡിസംബർ 20 വൈകിട്ട് 5ന് മുമ്പായി ജനറൽ സെക്രട്ടറി, കെജിഎംഒഎ ഹെഡ്ക്വാർട്ടഴ്സ്, ജനറൽ ഹോസ്പിറ്റൽ ജങ്ഷൻ, തിരുവനന്തപുരം - 695 035 എന്ന വിലാസത്തിൽ ലഭിക്കണം. 2022 ഫെബ്രുവരി 13ന് പാലക്കാട് നടക്കുന്ന കെജിഎംഒഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
from Kerala || Deshabhimani Online News https://ift.tt/3CFHgNj
via IFTTT
No comments:
Post a Comment